പനങ്ങാട്: പനങ്ങാട് നോര്‍ത്ത് ലോഹ്യാ സാംസ്‌കാരിക വേദി ഒക്ടോബര്‍ 12 ലോഹ്യാ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ലോഹ്യാസാംസ്‌കാരിക വേദി പനങ്ങാട് 'അംബേദ്കര്‍ ലോഹ്യന്‍ ചിന്തകളിലെ താരതമ്യപഠനം 'എന്നവിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു.

ഇ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത പാരിപാടിയില്‍ ഡോ. പി. രമേശന്‍ വിഷയം അവതരിപ്പിച്ചു സംസാരിച്ചു.
ചിന്തകളിലും പരിപാടികളിലും നവീകരണം നടത്തിയ സത്യത്തിന്റെയും നീതിയുടെയും സര്‍വോപരി അടിസ്ഥാന ജനാവിഭാഗത്തിന്റെയും പക്ഷത്തു നിലയുറപ്പിച്ച രാഷ്ട്രീയ ചിന്തകര്‍ ആയിരുന്നു ഡോ. റാം മനോഹര്‍ ലോഹ്യയും അംബേദ്കറും എന്നു വിഷയാവദാരകന്‍ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ വി എം. സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. സനീഷ് പനങ്ങാട് അദ്ധ്യക്ഷതയും വഹിച്ച യോഗത്തില്‍ ഏ.കെ രവീന്ദ്രന്‍, ദിനേശന്‍ പനങ്ങാട്, സന്തോഷ് കുറുമ്പോയില്‍, പ്രഭീഷ്, കാവ്യ, നൗഫല്‍ കണ്ണാടിപൊയില്‍ ,സി.കെ ബാലകൃഷ്ണന്‍, ഏ.പി അമ്മദ്, പൊയിലില്‍ ശ്രീധരന്‍, കെ. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു..
Lohya Culture Vedi Panangad organized a lecture on 'Ambedkar Lohian Thoughts Comparative Studies'